തൃശൂര്‍: സിനിമാ-സീരിയല്‍ നടി രേഖമോഹൻ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി വിവരം ലഭിക്കാത്തിനെത്തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി മുറിയിലെത്തിയപ്പോഴാണ് മരിച്ച വിവരം പുറത്ത് അറിയുന്നത്. മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും രേഖ അഭിനയിച്ചിട്ടുണ്ട്. മരണകാരണം അറിവായിട്ടില്ല.
