ബംഗലൂരു: സിനിമാ മേഖലയിലുള്ളവര്‍ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ വര്‍ധിക്കുന്നു. പ്രമുഖ യുവനടന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കന്നഡ നടന്‍ സുബ്രഹ്മണ്യനാണ് പീഡനക്കേസില്‍ പെട്ടത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ബംഗലൂരു സ്വദേശിനിയായ 23 കാരി പരാതി. ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി ബോധരഹിതയാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പെണ്‍കുട്ടി ഉന്നയിച്ചിട്ടുണ്ട്. അതേസമയം യുവതിയും നടനുമായുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്‍ യുവതിയെ അവഗണിച്ച് തുടങ്ങിയതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോഴെല്ലാം തന്റെ പുതിയ ചിത്രമായ ഹൊമ്ബനയുടെ റിലീംസിംഗിന് ശേഷം വിവാഹം നടത്തിയാല്‍ മതിയെന്ന് നടന്‍ വാശി പിടിച്ചു.
എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് ശേഷവും വിവാഹം നീട്ടി വയ്ക്കാന്‍ സുബ്രഹ്മണ്യ ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് സഹോദരിയുടെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിക്ക് സുബ്രഹ്മണ്യ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് അവിടെ വെച്ച് ശീതള പാനീയം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു. വിവാഹം നിശ്ചയിച്ചിരുന്നതിനാല്‍ പരാതി നല്‍കാന്‍ ആദ്യം യുവതി തയ്യാറായില്ല, എന്നാല്‍ നടന്‍ അവഗണിക്കാന്‍ തുടങ്ങിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. സുബ്രഹ്മണ്യ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.
സിനിമാ മേഖലയില്‍ പീഡനകഥകള്‍ വര്‍ധിക്കുന്നു; കന്നഡ നടന്‍ സുബ്രഹ്മണ്യനെതിരെ പരാതി നല്‍കിയത് നടനുമായി വിവാഹം നിശ്ചയിച്ചിരുന്ന 23കാരി