സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റത് കീര്‍ത്തി സുരേഷ് അല്ല; പുതുമുഖ താരം ലിന്‍ഡ കുമാറാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍; വീഴ്ചയുടെ വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റത് കീര്‍ത്തി സുരേഷ് അല്ല; പുതുമുഖ താരം ലിന്‍ഡ കുമാറാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍; വീഴ്ചയുടെ വീഡിയോ കാണാം

കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റത് പുതുമുഖ താരം ലിന്‍ഡ കുമാറിന്. നടി വീഴുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കീര്‍ത്തി സുരേഷ് ആണെന്നാണ് പ്രചരിച്ചിരുന്നത്. ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ പാറയില്‍ തെന്നി നടി വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നടിയ്ക്ക് പരിക്ക് പറ്റിയത്. ഷൂട്ടിംഗിനിടയില്‍ ചെറിയ മഴ ചാറിയപ്പോള്‍ ഉണ്ടായ വഴുക്കിനെതുടര്‍ന്നാണ് നടി ലിന്‍ഡ കാല്‍ വഴുതി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ നടിയുടെ കൈയ്ക്കും കാലിനും ചെറിയ പരുക്കുകളുണ്ട്. നടി വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ട സമയം ആ നടി കീര്‍ത്തി സുരേഷെന്നായിരുന്നു വിചാരിച്ചത്.

എന്നാല്‍ അത് കീര്‍ത്തിയല്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. സിദ്ധിഖ് ചേന്ദമംഗലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടി വീണ് പരുക്കേറ്റത്. കോഴിക്കോട് പേരമ്പ്രയിലെ ജാനകി കാട്ടിലായിരുന്നു ലൊക്കേഷന്‍. സിനിമയുടെ ഗാനം രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നടിയുടെ കൈയിലും കാലിനും പരിക്കേറ്റിട്ടുണ്ട്. പത്തുദിവസത്തിന് ശേഷം നടി തിരികെയെത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.

0Shares