
ചലച്ചിത്രരംഗത്ത് പുതിയതലമുറയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രശസ്ത നടി ശാരദയുടെ വാക്കുകൾ ഇങ്ങിനെ, സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യം യോഗ്യതയായി വേണ്ടത് ക്ഷക്ഷമയാണ്. ഓരോ സിനിമകളില്‍ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ ചലച്ചിത്രമേളയിൽ ആദരം ഏറ്റുവാങ്ങി പറഞ്ഞു.

പഴയ തലമുറ ഷൂട്ടിങ് സെറ്റുകളെ കുടുംബത്തെ എന്നപോലെയാണ് സമീപിച്ചിരുന്നത്. എന്നാല്‍, അത്രയും ആത്മസമര്‍പ്പണം പുതു തലമുറയ്ക്കില്ലെന്നും ശാരദ പറഞ്ഞു. കലയോട് തന്‍റെ മാതാവിനുള്ള അടങ്ങാത്ത സ്‌നേഹമാണ് തന്നെ ഒരു നടിയാക്കിയത്. മലയാള സിനിമയില്‍ നിന്നാണ് താന്‍ അഭിനയം പഠിച്ചതെന്നും എന്നാല്‍
സിനിമയെക്കുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും ശാരദ പറഞ്ഞു.
