ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ ഔട്ട് ഹൗസായിരുന്ന പാഡിയില്‍ യുവതിക്കു നേരെ പീഡനശ്രമം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവാവ് തന്നെ പാഡിയിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. മൊഴിയിലെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനു ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.