സിംസാറുൽ ഹഖ് ഹുദവിയുടെയും റഹ്മത്തുള്ള ഖാസിമിയുടെയും റമളാൻ പ്രഭാഷണം കാസർകോട്ട്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.

  • Post category:news
  • Reading time:1 min read
You are currently viewing സിംസാറുൽ ഹഖ് ഹുദവിയുടെയും റഹ്മത്തുള്ള ഖാസിമിയുടെയും റമളാൻ പ്രഭാഷണം കാസർകോട്ട്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.

കാസർകോട് : “ഖുർആൻ സൂകൃതങ്ങളുടെ വചനപ്പൊരുൾ” എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി SKSSF കാസർകോട് ജില്ല കമ്മിറ്റി നടത്തുന്ന റമളാൻ പ്രഭാഷണവും മജ്ലിസുന്നൂറും ജൂൺ 17 മുതൽ 19 വരെ കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


എല്ലാ ദിവസവും രാവിലെ 9:30 ന് പരിപാടി ആരംഭിക്കും. 17 ന് സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ സിം സാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 18 ന് റഹ്മത്തുള്ള ഖാസിമി പ്രഭാഷണവും സയ്യിദ് നജ്മുദ്ധീൻ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്യും. 19 ന് കീച്ചേരി അബ്ദുൽ ഖഫൂർ മൗലവിയുടെ പ്രഭാഷണത്തിനുശേഷം സൈനുൽ ആബിദീൻ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മജ്ലിസുന്നൂറും, തുടർന്ന്  പ്രാർത്ഥനാസദസ്സോടെ പരിപാടി സമാപിക്കും.

0Shares