കൊല്ലം: പ്രശസ്ത സാഹിത്യകാരന് ശൂരനാട് രവി അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം ശൂരനാട് തെക്ക് ഇഞ്ചക്കാട്ടെ വീട്ടുവളപ്പില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 1943-ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട് ഗ്രാമത്തില്‍ പരമുപിളളയുടെയും ഭവാനി അമ്മയുടയും മകനായാണ് ജനനം. മണ്ണടി ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്നു. 1998 ല്‍ വിരമിച്ചു. ഓണപ്പന്ത്, കിളിപ്പാട്ടുകള്‍, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കല്‍പ്പാട്ട്, അക്ഷരമുത്ത്, എന്നിവയ്ക്കു പുറമേ തമിഴില്‍ നിന്ന് പല നാടോടിക്കഥകളും മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
1989-ല്‍ അരിയുണ്ട എന്ന കൃതിക്ക് ബാലസാഹിത്യത്തിനുളള എന്‍.സി.ഇ.ആര്.ടി.നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എഡ്വിന് ആര്‍നോള്‍ഡിന്റെ ‘ലൈറ്റ് ഒഫ് ഏഷ്യ’, ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാനകല്പലത എന്നിവ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശാസ്താംകോട്ട ജെ.എം എച്ച് എസ് മുന്‍ ഹെഡ്മിസ്ട്രസ് ജെ. ചെമ്പകക്കുട്ടി അമ്മയാണ് ഭാര്യ. ഡോ.ഇന്ദുശേഖര്‍ (സിംഗപ്പൂര്‍), ലേഖ (യു.എസ്), ശ്രീലക്ഷമി (യു.എസ്) ശ്രീലക്ഷമി (യു.എസ്) എന്നിവരാണ് മക്കള്‍. ഡോ.ഗൗരി (കിംസ് തിരുവനന്തപുരം), വേണുഗോപാല്‍ (യു.എസ്), രാജേഷ് (യു.എസ്) എന്നിവര്‍ മരുമക്കളാണ്.
സാഹിത്യകാരന് ശൂരനാട് രവി അന്തരിച്ചു