സാറാ ജോസഫിനും യു.എ.ഖാദറിനും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം; യു.കെ കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ മികച്ച നോവല്‍.

  • Post category:news
  • Reading time:1 min read
You are currently viewing സാറാ ജോസഫിനും യു.എ.ഖാദറിനും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം; യു.കെ കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ മികച്ച നോവല്‍.

തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2015ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന,സാഹിത്യ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സാറാ ജോസഫ്,യു.എ.ഖാദര്‍ എന്നിവര്‍ക്കാണ് ഫെല്ലോഷിപ്പ്. അന്‍പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.സമഗ്രസംഭാവന പുസ്‌കാരങ്ങള്‍ ഒ.വി.ഉഷ ,മുണ്ടൂര്‍ സേതുമാധവന്‍,വി.സുകുമാരന്‍,ടി.ബി.വേണുഗോപാലപ്പണിക്കര്‍,പ്രയാര്‍ പ്രഭാകരന്‍,ഡോ.കെ.സുഗതന്‍30,000/ രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും.

മറ്റ് പുരസ്‌കാരങ്ങള്‍. നോവല്‍-തക്ഷന്‍കുന്ന് സ്വരൂപം-യു.കെ. കുമാരന്‍, കവിത-ഹേമന്തത്തിലെ പക്ഷി-എസ്. രമേശന്‍, നാടകം-മത്തി-ജിനോ ജോസഫ്,ചെറുകഥ-അഷിതയുടെ കഥകള്‍-അഷിത,സാഹിത്യവിമര്‍ശനം-വംശചിഹ്നങ്ങള്‍-സി.ആര്‍.പരമേശ്വരന്‍,വൈജ്ഞാനിക സാഹിത്യം-പ്രകൃതിയും മനുഷ്യനും-കെ.എന്‍. ഗണേശ്,ജീവചരിത്രം/ആത്മകഥ-ഗ്രീന്‍ റൂം-ഇബ്രാഹിം വേങ്ങര,യാത്രാവിവരണം-യൂറോപ്പ്: ആത്മചിഹ്നങ്ങള്‍-വി.ജി. തമ്പി &ഭൂട്ടാന്‍ ദിനങ്ങള്‍-ഒ.കെ. ജോണി,വിവര്‍ത്തനം-സൗന്ദര്യലഹരി-ഗുരു മുനി നാരായണ പ്രസാദ്,ബാലസാഹിത്യം- സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും-ഏഴാച്ചേരി രാമചന്ദ്രന്‍, ഹാസസാഹിത്യം-വെടിവട്ടം-ഡോ. എസ്.ഡി.പി.നമ്പൂതിരി . ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ -ഐ.സി.ചാക്കോ അവാര്‍ഡ് 5000 രൂപ-അറിവും ഭാഷയും -പി.എം. ഗിരീഷ്(ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം), സി.ബി.കുമാര്‍ അവാര്‍ഡ് 3000 രൂപ അധികാരത്തിന്റെ ആസക്തികള്‍-കെ. അരവിന്ദാക്ഷന്‍ (ഉപന്യാസം),കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് 2000 രൂപ-ന്യായദര്‍ശനം-ഡോ. ടി. ആര്യാദേവി( വൈദികസാഹിത്യം),കനകശ്രീ അവാര്‍ഡ് 2000 രൂപ-ഈര്‍പ്പം നിറഞ്ഞ മുറികള്‍-ശാന്തി ജയകുമാര്‍(കവിത), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് 5000 രൂപ-ജോസഫിന്റെ മണം- അശ്വതി ശശികുമാര്‍-(ചെറുകഥാ സമാഹാരം), ജി.എന്‍. പിള്ള അവാര്‍ഡ് 3000 രൂപ-ജൈവരാഷ്ട്രീയവും ജനസഞ്ചയവും- ബി.രാജീവന്‍-(വൈജ്ഞാനിക സാഹിത്യം).

0Shares