ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ യുണിടെക്ക് എംഡി സഞ്ജയ് ചന്ദ്രയും സഹോദരനും അറസ്റ്റില്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഗ്രേറ്റര്‍ നോയിഡയില്‍ വാഗ്ദാനം ചെയ്ത വീടുകള്‍ നല്‍കാതെ യുണിടെക്കും മേധാവികളും കബളിപ്പിച്ചുവെന്നാണ് പരാതി. 2008 ഏപ്രിലില്‍ വീടുകള്‍ കൈമാറാമെന്നായിരുന്നു കരാറെങ്കിലും അത് നടപ്പാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് പണം മുടക്കിയവര്‍ പരാതിയുമായി എത്തുകയായിരുന്നു.