
ചാനല്‍ ആര്‍.ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയ കേസുകളില്‍ ഒന്നായിരുന്നു സാജിത എന്ന യുവതിക്ക് നേരിട്ട അനുഭവങ്ങള്‍. കാസര്‍കോട്ടെ ഒരു പ്രമുഖ വ്യാപാരിയില്‍ നിന്നും സാജിതയും കൂട്ടരും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു വാര്‍ത്തകളിലൂടെ പ്രചരിച്ചത്. എന്നാല്‍ ശരിക്ക് സംഭവിച്ചത് എന്തെന്ന് സാജിത ചാനല്‍ ആര്‍.ബിയോട് വിവരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തനിക്ക് ഫോണില്‍ കോളുകള്‍ വരികയും അനാവശ്യ സംഭാഷണങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി സാജിത പറയുന്നു. ഈ വിവരം ഇവര്‍ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ കാള്‍ റിക്കോഡ് ചെയ്യാന്‍ അവര്‍ പറഞ്ഞതിന്‍പ്രകാരം അങ്ങിനെ ചെയ്യുകയും, വാട്സ് അപ്, വീഡിയോ കാള്‍ എന്നിവയിലൂടെ ശല്യം തുടര്‍ന്നപ്പോള്‍ ഇയാളെ നേരില്‍ വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇയാളുമായി സംസാരിക്കുകയായിരുന്നു.

ഇത് പക്ഷെ എന്തെങ്കിലും തട്ടിപ്പിനോ, പണം തട്ടാനോ ആയിരുന്നില്ല. മറിച്ച്, കാള്‍ ചെയ്യുന്നത് ആരെന്ന് അറിയുന്നതിനായിരുന്നു എന്ന് സാജിത പറയുന്നു. എന്നാല്‍ വ്യാപാരിയെ വിളിച്ചു വരുത്തി യുവതിയും കൂട്ടരും പണം തട്ടി എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസില്‍ പരാതി എത്തുകയും ചെയ്തു. എന്നാല്‍, തന്നെ വിളിച്ച് ശല്യപ്പെടുത്തിയ വ്യവസായി അല്ല പരാതിക്ക് പിന്നില്‍ എന്നും, എടനീര്‍ സ്വദേശിയുടെ പരാതി എന്ന പേരില്‍ ഈ പരാതിയും വാര്‍ത്തയും എങ്ങിനെയാണ് ഉണ്ടായതെന്നും സാജിത ചോദിക്കുന്നു. മാത്രമല്ല, തനിക്ക് ജീവിതത്തില്‍ ആദ്യമായാണ് ഒരു കേസിനെ അഭിമുഖീകരിക്കേണ്ടിവന്നത് എന്നും ഇവര്‍ പറയുന്നു.
തനിക്ക് ഈ കേസിന്‍റെ പേരില്‍ നാല് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. പുറത്തിറങ്ങി നാട്ടുകാരെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടായി. പോലീസുകാര്‍ വീട്ടില്‍ വരികയും പരിശോധന നടത്തുകയും താന്‍ പറഞ്ഞത് ഒന്നും തന്നെ കേള്‍ക്കാതെ വനിതാ പോലീസ് സാന്നിധ്യമില്ലാതെ അറസ്റ്റ് ചെയ്തതായും സാജിത പറഞ്ഞു. തനിക്കെതിരെ അസൂത്രിതമായി നടന്ന ആക്രമണത്തിന് പിന്നില്‍ ആരെന്നതിനെആരെന്നതിനെ കുറിച്ചും ചാനല്‍ ആര്‍.ബിയോട് സാജിത വെളിപ്പെടുത്തുന്നുണ്ട്.
ചാനല്‍ ആര്‍.ബി പുറത്തുവിട്ട സാജിതയുടെ പൂര്‍ണ്ണരൂപത്തിലുള്ള അഭിമുഖവും ഓഡിയോ ക്ലിപ്പും താഴെ കാണാം:
https://www.youtube.com/watch?v=YiBx20Vspi0
