കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കൊലയാളി’ എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ സാഹിത്യകാരന്‍ സക്കറിയയ്ക്ക് ബി.ജെ.പിയുടെ ഭീഷണി. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സക്കറിയയെ കൈകാരം ചെയ്യുമെന്നു സംസ്ഥന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍. കടുത്ത വര്‍ഗീയവാദിയായ തനിക്ക് മറ്റുള്ളവരെ വിമര്‍ശിക്കാനുള്ള അധികാരം ആരാണ് തന്നത് എന്ന് അദ്ദേഹം ചോദിച്ചു. പാലക്കാട് തസ്രാക്കില്‍ തപസ്യ സംഘടിപ്പിച്ച ഓ.വി വിജയന്‍ അനുസ്മരണ പരിപാടിയിലാണ് സക്കറിയ മോദിയെ കൊലയാളി എന്ന വിവാദ പരാമര്‍ശം നടത്തിയത്.
കൂടാതെ ഒ.വി. വിജയന്‍ മൃദുഹിദുത്വവാദിയാണെന്നും സക്കറിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് സക്കറിയക്കെതിരെ ബി.ജെ.പി ഭീഷണി ഉയര്‍ത്തിയത്. എന്നാല്‍ ബി.ജെ.പിയുടെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ തനിക്ക് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാര്‍ ആണെന്നു സക്കറിയ പ്രതികരിച്ചു.
സഹിത്യകാരന്‍ സക്കറിയക്കെതിരെ ബി.ജെ.പിയുടെ ഭീഷണി; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നു സംസ്ഥന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍