സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കാസര്‍കോട് സ്വദേശി മഞ്ചേരിയില്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കാസര്‍കോട് സ്വദേശി മഞ്ചേരിയില്‍  കൊല്ലപ്പെട്ടു.

കാസര്‍കോട്,മലപ്പുറം: കാസര്‍കോട് സ്വദേശിയായ യുവാവ് മഞ്ചേരിയില്‍ കുത്തേറ്റു മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണി അബ്ദുല്ല കുഞ്ഞി ഹാജിയുടെ മകന്‍ ആഷിക് (22) ആണ് കെല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കൂടെ ജോലി ചെയ്യുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയുടെ കുത്തേറ്റാണ് ആഷിഖ് മരിച്ചത്.

ഒരു വര്‍ഷത്തോളമായി ഇരുവരും മഞ്ചേരിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം നടത്തി വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോട്ടം ചെയ്യും.

0Shares