സഹകരണ മേഖലയ്ക്കു ലഭിച്ച കേന്ദ്രഫണ്ടിന്റെ കണക്കുകള്‍ നിയമസഭയില്‍ ചോദിച്ച ഒ. രാജഗോപാലിന് ലഭിച്ച മറുപടി കിട്ടാത്ത ഫണ്ടിന്‍റെ കണക്കുകള്‍ വ്യക്തമാക്കാന്‍ കഴിയില്ല എന്ന്; വടികൊടുത്ത് അടിവാങ്ങി ബി.ജെ.പി എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing സഹകരണ മേഖലയ്ക്കു ലഭിച്ച കേന്ദ്രഫണ്ടിന്റെ കണക്കുകള്‍ നിയമസഭയില്‍ ചോദിച്ച ഒ. രാജഗോപാലിന് ലഭിച്ച മറുപടി കിട്ടാത്ത ഫണ്ടിന്‍റെ കണക്കുകള്‍ വ്യക്തമാക്കാന്‍ കഴിയില്ല എന്ന്; വടികൊടുത്ത് അടിവാങ്ങി ബി.ജെ.പി എം.എല്‍.എ

തിരുവനന്തപുരം:  സംസ്ഥാനത്തെ സഹകരണ മേഖലയയ്ക്കു ലഭിച്ച കേന്ദ്രഫണ്ട് ഏതു രീതിയിലാണ് ചെലവഴിച്ചതെന്നു നിയമസഭയില്‍ ചോദിച്ച എം.എല്‍.എ ഒ. രാജഗോപാലിന് അപ്രതീക്ഷിത മറുപടിയുമായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയുടെ മറുപടിക്കു ശേഷമാണ് കിട്ടാത്ത ഫണ്ടിന്റെ കണക്കുകളാണ് താന്‍ ചോദിക്കുന്നതെന്ന് എം.എല്‍.എ യ്ക്കു മനസ്സിലായതും.

2014-15 കാലയളവു മുതല്‍ 2017- 18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്നാണ് രാജഗോപാല്‍ ചോദിച്ചത്. ലഭിച്ച തുകയില്‍ എത്ര ചെലവഴിച്ചുവെന്നും മുഴുവന്‍ ചെലവഴിച്ചില്ലെങ്കില്‍ എന്തുകൊണ്ടാണ് അതുണ്ടായതെന്നു വ്യക്തമാക്കണമെന്നും രാജഗോപാല്‍ ചോദ്യത്തിലൂടെ ഉന്നയിച്ചിരുന്നു.

എന്നാല്‍ ഈ കാലയളവില്‍ സഹകരണ മേഖലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ഫണ്ട് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടിയായി പറഞ്ഞത്. കേന്ദ്രഫണ്ട് വിനിയോഗിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ എന്തു മാറ്റമാണ് ഉണ്ടായതെന്നുള്ള രാജഗോപാലിന്‍റെ ഉപചോദ്യം മന്ത്രിയുടെ മറുപടിയോടെ അപ്രസക്തമാകുകയായിരുന്നു.

0Shares