കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍.പ്രശാന്തിന് ധനവകുപ്പ് 25,73,385 രൂപ പിഴ ചുമത്തി. കോഴിക്കോട് ജില്ല കലക്ടറായിരിക്കെ, മണല്‍വേട്ട സ്‌ക്വാഡിനുവേണ്ടി വാങ്ങിയ കാര്‍ സ്വന്തം വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണ ശേഷമാണ് നടപടി.
.
2015 സെപ്റ്റംബര്‍ എട്ടുമുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടുവരെയുള്ള പലിശ 6,35,411 രൂപയടക്കമാണ് നഷ്ടപരിഹാരമായി 25,73,385 രൂപ ഈടാക്കുകയെന്ന് കെ.എം. ബഷീര്‍ വാര്‍ത്തസമ്മളനത്തില്‍ പറഞ്ഞു. മണല്‍ സ്‌ക്വാഡിന് വാങ്ങിയ വാഹനം തഹസില്‍ദാര്‍ക്ക് അനുവദിച്ച് നല്‍കാതെ കളക്ടര്‍ സ്വന്തം ബംഗ്ലാവില്‍ ഉപയോഗക്കുകയായിരുന്നു. 31,852 കിലോമീറ്റര്‍ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. സര്‍ക്കാറിന്റെ ചുവന്ന ബേര്‍ഡ് അഴിച്ചു മാറ്റിയാണ് വാഹനം വീട്ടില്‍ ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തു; കളക്ടര്‍ ബ്രോ’ക്ക് 25 ലക്ഷം രൂപ പിഴ