സര്‍ക്കാര്‍ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അശാസ്ത്രീയമായ രീതിയില്‍ സമ്മാനങ്ങളുടെ എണ്ണം കുറച്ചു; തിങ്കളാഴ്ച തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ലോട്ടറി ബന്ദ് ആചരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അശാസ്ത്രീയമായ രീതിയില്‍ സമ്മാനങ്ങളുടെ എണ്ണം കുറച്ചു; തിങ്കളാഴ്ച തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ലോട്ടറി ബന്ദ് ആചരിക്കും

കണ്ണൂര്‍: ലോട്ടറി മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 16 ന് ലോട്ടറി തൊഴിലാളികള്‍ ടിക്കറ്റെടുക്കാതെയും വില്‍ക്കാതെയും ബന്ദ് നടത്തുമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അശാസ്ത്രീയമായ രീതിയില്‍ സമ്മാനം പുനര്‍നിര്‍ണ്ണയം നടത്തിയതിലൂടെ സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞു. മൂന്ന് ലക്ഷം രൂപ മുടക്കി തുടര്‍ച്ചയായ പതിനായിരം ടിക്കറ്റുകള്‍ എടുത്താല്‍ നൂറുരൂപ മുതല്‍ അയ്യായിരം വരെയുള്ള സമ്മാനങ്ങള്‍ ശരാശരി 200 എണ്ണം മാത്രമേ ലഭിക്കൂ. ഈ സമ്മാനങ്ങള്‍ എല്ലാം നല്‍കുന്നതിന് ഏകദേശം ഒരുലക്ഷത്തി മുപ്പതിനായിരം രൂപ മതി. ബാക്കി സമ്മാനങ്ങളെല്ലാം നറുക്കെടുക്കുന്ന 96 ലക്ഷം ടിക്കറ്റില്‍ ഒരു പ്രാവശ്യമേ പരീക്ഷിക്കുന്നുള്ളൂ. അതിനാല്‍ തുടര്‍ച്ചയായ ടിക്കറ്റില്‍ കുറഞ്ഞത് 300 സമ്മാനങ്ങളെങ്കിലും നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി, ജനറല്‍ സെക്രട്ടറി എടക്കാട് പ്രേമരാജന്‍, ചന്ദ്രാജി മട്ടന്നൂര്‍, കുനിമ്മല്‍ രാജന്‍, ലിനീഷ് അത്താഴക്കുന്ന് സംബന്ധിച്ചു.

0Shares