സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ അഴിയൂരില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിയമസേവന ക്യാമ്പ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ അഴിയൂരില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിയമസേവന ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂര്‍: കോഴിക്കോട് ജില്ല നിയമസേവന അതോറിറ്റിയും വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും ചേര്‍ന്ന് അഴിയൂര്‍ ഷംസ് ഓഡിറ്റോറിയത്തില്‍ നിയമസേവന ക്യാംപ് സംഘടിപ്പിച്ചു. സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുക എന്നലക്ഷ്യത്തോടെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനും ആനുകൂല്യങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചത്. വടകര സബ് ജഡ്ജ് എം.പി ജയരാജ് ആമുഖ പ്രഭാഷണം നടത്തി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയൂബ്, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ആദര്‍ശ്, രാജീവ്, വിമല്‍പ്രസാദ്, തങ്കമ്മ, സന്തോഷ് കുമാര്‍, ഉഷാകുമാരി, സിന്ധു, ഉണ്ണികൃഷ്ണന്‍, നിധിന്‍, ജീനാഭായി, പരമേശ്വരന്‍ സംസാരിച്ചു. താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി പി.കുഞ്ഞിമുഹമ്മദ്, പാരലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡ്, സാമൂഹ്യസുരക്ഷാമിഷന്‍, സിവില്‍ സപ്ലൈസ്, ആരോഗ്യവകുപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, വടകര മുനിസിപ്പാലിറ്റി, കൃഷിവകുപ്പ്, ക്ഷീരവികസനവകുപ്പ്, വ്യവസായവകുപ്പ്, വടകര ബ്ലോക്ക് പഞ്ചായത്ത്, എസ്.സി.ഡവലപ്‌മെന്റ്, സാമൂഹ്യനീതിവകുപ്പ് എന്നീ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ അവരുടെ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു. കടല്‍തീരത്തെ താല്‍കാലിക നമ്പര്‍ അനുവദിക്കുന്നത്, ഒഞ്ചിയം, അഴിയൂര്‍ സുനാമി കോളനികളിലെ പ്രശ്‌നങ്ങള്‍, തീരദേശത്ത് വീട്ട് നമ്പറുകള്‍ക്ക് മൂന്നിരട്ടി നികുതി എന്നീ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് ക്യാംപില്‍ വെച്ച് അധികാരികള്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പുതുക്കിയ പുതിയ കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. 170 ഓളം വിവിധ പരാതികള്‍ ക്യാംപില്‍ ലഭിച്ചു.

0Shares