കാസര്‍കോട്: സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കാത്തിനെ തുടര്‍ന്ന് സംസ്ഥാനത്തെ സീമാന്മാര്‍ പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര കേരള സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളിലും സമരം ആരംഭിക്കുമെന്നും ഇതിന് മുന്നോടിയായി ബുധനാഴ്ച രാവിലെ 11 മുതല്‍ ഗോവയില്‍ ധര്‍ണാ സമരം നടത്തുമെന്ന് ഓള്‍ കേരള സീമാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ ലഭിച്ചിരുന്ന എക്‌സ് ഗ്രേഷ്യാ മോണിറ്ററി അസിസ്റ്റന്‍സ്(MEMA) 200 രൂപ ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ പോവുകയാണ്. ഇതിനെതിരേ ഓള്‍ കേരള സീമാന്‍സ് അസോസിയേഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
മുംബൈയിലെ മലയാളി മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ഓള്‍ കേരള സീമാന്‍സ് അസോസിയേഷനുമായി ലയിപ്പിക്കാമെന്ന കരാര്‍ ലംഘിച്ചിരിക്കുകയാണ്. ഇതിലെ സാമ്പത്തീക തിരിമറി സര്‍ക്കാര്‍ അന്വേഷിക്കണം. സീമാന്‍മാരെ പ്രവാസികളാക്കി പരിഗണിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അഭിനന്ദാര്‍ഹമാണെന്നും 60 വയസുകഴിഞ്ഞവരെ പരിഗണിച്ച് അവര്‍ക്ക് സൈദ്യ സഹായം നല്‍കണമെന്നും ഓള്‍ കേരള സീമാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.ടി ഭാസ്‌കരന്‍, സി.കെ ബാബു, സലീം പറമ്പത്ത്, ഷാക്കിര്‍, സുരേഷ്, ഇസ്മാഈല്‍
സംബന്ധിച്ചു.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല; സീമാന്‍മാര്‍ ബുധനാഴ്ച മുതല്‍ ഗോവയില്‍ ധര്‍ണാ സമരം തുടങ്ങും