കാസര്‍കോട്: സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷീക ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച കാഞ്ഞങ്ങാട്ട് നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് കൈലാസ് തീയേറ്റര്‍ പരിസരത്തുനിന്ന് വര്‍ണ്ണശബളമായ ഘോഷയാത്ര ആരംഭിക്കും. രണ്ടാം വാര്‍ഷീക ആഘോഷവും ഉല്‍പന്ന പ്രദര്‍ശന വിപണനമേളയും കലാ സന്ധ്യയും ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും.
പി കരുണാകരന്‍ എം.പി മുഖ്യാഥിതിയാകും. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ പിആര്‍ഡി, ഐടി, അക്ഷയ, ടൂറിസം, കുടുംബശ്രീ, ഫീഷറീസ്, വിദ്യാഭ്യാസം, റവന്യു, അനര്‍ട്ട്, ചൈല്‍ഡ്വെല്‍ഫെയര്‍, പഞ്ചായത്തുവകുപ്പ്, കാര്‍ഷികം, ബിഎസ്എന്‍എല്‍, പോലീസ്, എക്സൈസ് വിഭാഗങ്ങള്‍, നാലുമിഷനുകള്‍ ഉള്‍പ്പെടെ വിവിധങ്ങളായ നൂറോളം സ്റ്റാളുകളിലൂടെ സര്‍ക്കാര്‍ സംബന്ധമായ എന്തുകാര്യങ്ങള്‍ക്കും മറുപടി ലഭിക്കും. ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍, തിരുത്തല്‍ ഉള്‍പ്പെടെയുള്ള എന്തു സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. കുടുംബശ്രീയും മില്‍മയും ഒരുക്കുന്ന വ്യത്യസ്തരുചിക്കൂട്ടുകളുടെ ഫുഡ്കോര്‍ട്ടും മേള നഗരയില്‍ ഉണ്ടാകും. സായാഹ്നങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വ്യത്യസ്തങ്ങളായ കലാപരിപാടികളും ചലച്ചിത്രമേളയും ഒരുക്കിയിട്ടുണ്ട്. വികസന സംവാദം, മത്സര പരിപാടികള്‍ തുടങ്ങിയവയും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, എ.ഡി.എം എന്‍ ദേവീദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സംബന്ധിച്ചു.
സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷീകം; ഉല്‍പന്ന പ്രദര്‍ശന വിപണനമേളയും കലാ സന്ധ്യയും ശനിയാഴ്ച തുടങ്ങും