സര്‍ക്കാരിന് അനക്കമില്ല; ബസ് സമരം ശക്തിപ്പെടുത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

  • Post category:local news
  • Reading time:1 min read
You are currently viewing സര്‍ക്കാരിന് അനക്കമില്ല; ബസ് സമരം ശക്തിപ്പെടുത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാല് ദിവസമായി തുടരുന്ന ബസ് സമരം ശക്തിപ്പെടുത്താന്‍ കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.വിദ്യാര്‍ത്ഥികളുടെ ചാര്‍ജില്‍ മാന്യമായ വര്‍ദ്ധനവ് വരുത്താതെയും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ നടപ്പിലാക്കാതെയും സമരത്തില്‍ നിന്ന് പിന്‍മാറരുതെന്ന് യോഗം സംസ്ഥാന ഫെഡറേഷനോട് ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പി.എ മുഹമ്മദ്കുഞ്ഞി, എം.ഹസൈനാര്‍, സി.എ. മുഹമ്മദ്കുഞ്ഞി, എന്‍.എം. ഹസൈനാര്‍, രാധാകൃഷ്ണന്‍, സി. രവി, സലീം പ്രസംഗിച്ചു. യോഗത്തിന് ശേഷം അണങ്കൂരിലെ ജില്ലാ ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ. ഗിരീഷ്, സി.എ. മുഹമ്മദ്കുഞ്ഞി, ടി. ലക്ഷ്മണന്‍, ഫാറൂഖ്, സുബൈര്‍, ഹമീദ്, ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares