സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അറബ് സ്ത്രീ അറസ്റ്റില്‍; അബുദാബി സൈബര്‍ കുറ്റകൃത്യ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്

  • Post category:news
  • Reading time:1 min read
You are currently viewing സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അറബ് സ്ത്രീ അറസ്റ്റില്‍; അബുദാബി സൈബര്‍ കുറ്റകൃത്യ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്

ദുബായ്: അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച അറബ് യുവതി അറസ്റ്റില്‍. ദമാനി എന്ന പേരില്‍ വിവിധ സോഷ്യല്‍മീഡിയ സൈറ്റുകളില്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് യുവതി വീഡിയോ പ്രചരിപ്പിച്ചത്.
സ്‌നപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, തുടങ്ങിയവയില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിയിരുന്നു. ഇതേതുടര്‍ന്നു അബുദാബി സൈബര്‍ കുറ്റകൃത്യ കോടതി യുവതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.ഇന്റര്‍നെറ്റിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിലൂടെയായിരുന്നു ഇവര്‍ നിയമം ലംഘിച്ചു എന്നു കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ നിര്‍ദേശപ്രകാരം അബുദാബി കുറ്റാന്വേഷണ വകുപ്പിന്റെ സൈബര്‍ കുറ്റകൃത്യവിഭാഗം യുവതിയുടെ കമ്പ്യൂട്ടറും ലാപ്‌ടോപും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായ ശേഷം നിരവധി ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ തുറന്ന് പറഞ്ഞതായാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്.

0Shares