
വെള്ളാപ്പള്ളിയെയും തുഷാറിനെയും വിമര്‍ശിച്ച് സുഭാഷ് വാസു. സമുദായ അംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണെന്നാണ് വിമര്‍ശനം. സി.പി.എമ്മുമായി വെള്ളാപ്പള്ളി ഒത്തുകളിച്ചെന്നും സുഭാഷ് വാസു ആരോപിക്കുന്നു. ആലപ്പുഴയിലും അരൂരിലും ആറ്റിങ്ങലിലും കുതിരക്കച്ചവടം നടത്തി.

വെള്ളാപ്പള്ളിക്കും തുഷാറിനും സി.പി.എമ്മുമായി തെറ്റായ കൂട്ടുകെട്ടാണുള്ളതെന്നും സുഭാഷ് വാസു വിമര്‍ശിക്കുന്നു. സാമ്പത്തികമായും അല്ലാതെയും കൂട്ടുകെട്ടുണ്ടെന്നും സുഭാഷ് വാസു പറയുന്നു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
പാര്‍ട്ടിയിലെ ഭിന്നതയാണ് രാജിക്ക് കാരണം. 2018ലാണ് സുഭാഷ് വാസു സ്ഥാനം ഏറ്റെടുക്കുന്നത്. രാജിക്കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
