സമാന്തര വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത കോഴ്സുകള്‍; സ്‌കോളര്‍ കോളേജ് 31-ാം വര്‍ഷ നിറവില്‍

  • Post category:news
  • Reading time:1 min read
You are currently viewing സമാന്തര വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത കോഴ്സുകള്‍; സ്‌കോളര്‍ കോളേജ് 31-ാം വര്‍ഷ നിറവില്‍

കാഞ്ഞങ്ങാട്: സമാന്തര വിദ്യാഭ്യാസ രംഗത്ത് മുപ്പത്തിയൊന്നാം വര്‍ഷത്തിന്റെ നിറവില്‍ സ്‌കോളര്‍ കോളേജ് ജില്ലയ്ക്ക് അഭിമാനമാകുന്നു. നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോളര്‍ കോളേജ് ആന്റ് കമ്പ്യൂട്ടര്‍ അക്കാദമിയില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം തുടരുന്നു. വിവിധ കോഴ്സുകള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, അണ്ണാമല യൂണിവേഴ്‌സിറ്റി, എന്‍.ഐ.ഒ.എസ് എന്നീ സര്‍ട്ടിഫിക്കറ്റുകളാണ് സ്‌കോളറില്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്നത്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.കോം, എം.കോം, എയര്‍ലന്‍സ് മാനേജ്‌മെന്റ് ബി.എ, എം.എ (മലയാളം, ഇംഗ്ലീഷ്, എക്കണോമിസ്, ഹിസ്റ്ററി, സോസിയോളജി) പ്ലസ് ടു കൊമേഴ്സ് ആന്റ് ഹ്യുമാനിറ്റീസ് (സ്റ്റേറ്റ് സിലബസ്) കോഴ്സുകള്‍ നിലവിലുണ്ട്. അണ്ണാമല യൂണിവേഴ്‌സിറ്റിയുടെ ബി.എ, ബി.കോം, എം.എ, എം.കോം, എം. ബി.എ, എം.എസ്.ഡബ്ല്യൂ, ബി.എല്‍. ഐ.എസ്, എം.എല്‍. ഐ.എസ്, ബി.എസ്.സി, എം.എസ്.സി, ബി.സി.എ, എം.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയ കോഴ്സുകളുടെ പരീക്ഷകള്‍ക്ക് സെന്ററുകളും സ്‌കോളറിന് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ഗവ: സ്ഥാപനമായ നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ വഴി എട്ടുമാസം കൊണ്ട് പ്ലസ് ടു നേടുവാന്‍ അവസരം. മലയാളത്തില്‍ അഞ്ചുവിഷയങ്ങള്‍ പഠിച്ചുകൊണ്ട് എസ്.എസ്.എല്‍.സി എഴുതി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കോ, പ്ലസ് ടു തോറ്റവര്‍ക്കോ അപേക്ഷിക്കാം. ഇതിന് എല്ലാ യൂണിവേഴ്‌സിറ്റികളും പി.എസ്.സിയും ഗവ: സ്ഥാപനങ്ങളുടെയും അംഗീകാരവുമുണ്ട്.കലാ- സാഹിത്യ- സാംസ്‌കാരിക പരിപാടികള്‍ പാഠ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ കോളേജിലെ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സ്‌കോളര്‍ കോളേജ് ആന്റ് കമ്പ്യൂട്ടര്‍ അക്കാദമി, എന്‍.എസ്.സി ബാങ്ക് റോഡ്, നീലേശ്വരം- ഫോണ്‍: 04672 280910, 2283410. ബിഹൈന്റ് ബസ് സ്റ്റാന്റ്, കാഞ്ഞങ്ങാട്- ഫോണ്‍: 04672 200910, 2205407. ബിഗ് ബസാര്‍ ബില്‍ഡിങ്, ന്യൂ ബസ് സ്റ്റാന്‍്, കാസര്‍കോട്- ഫോണ്‍: 04994 230224, 9447 480910.

0Shares