
കാസര്‍കോട്: കാലഘട്ടം ആവശ്യപ്പെടുന്ന സമാധാനത്തിന്‍റെ സന്ദേശം നൽകാൻ ബീച്ച് ഗെയിംസിന് കഴിയണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. കാസർകോട് ജില്ലാ ബീച്ച് ഗെയിംസ് പള്ളിക്കര ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു’ അദ്ദേഹം.

കടലിനോട് മല്ലടിച്ച് ഉപജീവനം നടത്തുന്നവരുടെ സ്നേഹം പല തവണ നാം അനുഭവിച്ച് അറിഞ്ഞതാണ്. അവരുടെ തട്ടകത്തിൽ നടക്കുന്ന മേളയിൽ മാനവീകതയുടെ സന്ദേശം ഉയരണം, മന്ത്രി ഓർമ്മിപ്പിച്ചു. ബീച്ച് റെയിംസ് എല്ലാ വർഷവും വിരുന്നെത്തുന്ന മേളയായി മാറേണ്ടതുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ദിവസങ്ങളിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ബീച്ച് ഗെയിംസ് സംഘടിപ്പിക്കണം മന്ത്രി പറഞ്ഞു..
കായിക മേഖലയിലെ വികസനത്തോടൊപ്പം ടൂറിസത്തേയും മുന്നിൽ കണ്ട് നടത്തുന്ന മേളയിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്നും, നാടിന്‍റെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച ആദ്യം നാട്ടുകാർക്ക് നല്ല ധാരണ ആശ്വമാണെന്നും അദ്ദേഹം പറഞ്ഞു.
