കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അന്തര്‍ ദേശീയതലത്തില്‍ നടത്തിയ ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ ചെര്‍ക്കള ഖുവ്വത്തൂല്‍ ഇസ്ലാം മദ്‌റസയ്ക്ക് മികച്ച വിജയം. ഡിസ്റ്റിംക്ഷനു പുറമേ പത്താം ക്ലാസിലെ കെ.ബി ആയിഷ ബാസിമ മുഴുവന്‍ വിഷയത്തിലും 97 മാര്‍ക്കിന് മുകളില്‍ നേടി ടോപ് പ്ലസ് കരസ്ഥമാക്കി. ഈവര്‍ഷത്തെ പത്താംക്ലാസ് പരീക്ഷയിലെ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.
ചെര്‍ക്കള റെയ്ഞ്ചില്‍ പ്ലസ്ടുവിന് കെ.എച്ച്. ഫാത്തിമ ശഹാമ ഒന്നാം റാങ്കും ഉമ്മു ഹലീമ സുലൈഖ രണ്ടാം റാങ്കും നേടി. പത്താംക്ലാസില്‍ ഫാത്തിമ ബാസിമയും കെ.എ ആയിശ മുഫീദയും ഒന്നും രണ്ടും റാങ്ക് നേടി. ഉന്നത വിജയം നേടി നാടിന്നഭിമാനമായി മാറിയ വിദ്യാര്‍ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും മദ്‌റസ സ്റ്റാഫ് കൗണ്‍സിലും രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.
സമസ്ത പെതുപരീക്ഷയില്‍ മികച്ച വിജയവുമായി ചെര്‍ക്കള ഖുവ്വത്തുല്‍ മദ്‌റസ