സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി

ബോവിക്കാനം: പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി. ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്ന ബോവിക്കാനം റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് യാത്രയപ്പു നല്‍കിയത്. പരിപാടി ആലൂര്‍ ജുമാമസ്ജിദ് ഖത്തീബും സദര്‍മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുഫത്തിഷ് മുസ്തഫ ദാരിമി മലപ്പുറം അദ്ധ്യക്ഷനായി. ഹംസത്തു സഅദിയെ ഉപഹാരം നല്‍കി ആദരിച്ചു. സമസ്ത പൊതു പരീക്ഷകളില്‍ ബോവിക്കാനം റെയിഞ്ച് പരിധിയില്‍ ടോപ്പ് പ്ലസ് നേടിയവരും ഉയര്‍ന്ന മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികളെയും ഇതിന് പ്രാപ്തരാക്കിയ മദ്രസ അധ്യാപകരേയും ചടങ്ങില്‍ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. മാനേജ്‌മെന്റ് പ്രസിഡണ്ട് ബി.എം അബൂബക്കര്‍ മൂലടുക്കം, ആലൂര്‍ ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി, ഹസൈനാര്‍ ഹാജി പൊവ്വല്‍, കെ.ബി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. റെയിഞ്ച് ജനറല്‍സെക്രട്ടറി അബ്ദുള്‍ഹമീദ് ഫൈസി സ്വാഗതവും സിദ്ധിഖ് ഫൈസി നന്ദിയും പറഞ്ഞു.

0Shares