സമരക്കാരെ നീക്കുന്നതില്‍ പോലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് എം.എം. മണി.

  • Post category:news
  • Reading time:1 min read
You are currently viewing സമരക്കാരെ നീക്കുന്നതില്‍ പോലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് എം.എം. മണി.

മലപ്പുറം: മഹിജയെ മര്‍ദ്ദിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് വൈദ്യുത മന്ത്രി എം.എം മണി. ജിഷ്ണുവിന്റെ അമ്മ മഹിജ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കൈയ്യിലാണെന്നും സമരക്കാരെ ഡി.ജി.പി ഓഫീസിന് മുന്നില്‍ നിന്നും നീക്കിയതില്‍ പോലീസിന് തെറ്റ് പറ്റിയിട്ടില്ലെന്നും എം.എം മണി പറഞ്ഞു.

മഹിജയോട് സഹാനുഭൂതിയുണ്ട്. ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ഇനിയുമെന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതും ചെയ്യും. അവര്‍ സമരത്തിന് ഇരിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares