കാസര്‍കോട്: സംസ്ഥാന തലത്തില്‍ പച്ചക്കറി കൃഷി വികസനത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുളള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ക്യഷി അസിസ്റ്റന്റ് ഡറക്ടര്‍ വിഭാഗത്തില്‍ പരപ്പ കൃഷിഭനിലെ ജി.എസ് സിന്ധു കുമാരിക്ക് രണ്ടാം സ്ഥാനവും മികച്ച കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ പളളിക്കര കൃഷി ഭവനിലെ കെ ഭാസ്‌കരന്‍ മൂന്നാം സ്ഥാനവും നേടി.
മികച്ച പൊതുസ്ഥാപനം വിഭാഗത്തില്‍ എ.എല്‍.പി.എസ്.പൂണ്ടൂര്‍ മൂന്നാം സ്ഥാനവും മികച്ച ക്ലസ്റ്റര്‍ വിഭാഗത്തില്‍ എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍ മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനത്തിന് 25,000 രൂപയും, മൂന്നാം സ്ഥാനത്തിന് 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്.
സമഗ്ര പച്ചക്കറികൃഷി വികസനം; കാസര്‍കോട് ജില്ലയ്ക്ക് നാല് സംസ്ഥാനതല അവാര്‍ഡ്