സബ്‌സിഡിയിലുള്ള പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സബ്‌സിഡിയിലുള്ള പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പാചകവാതകം സിലിണ്ടര്‍ ഒന്നിന് രണ്ടു രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്.

 സബ്‌സിഡിയിലുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച്ച ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു. ഏഴ് മാസത്തിനിടെ ഇത് എട്ടാം തവണയാണ് വില വര്‍ധിപ്പിച്ചത്. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസയാണ് വര്‍ധിപ്പിച്ചത്. വിമാന ഇന്ധനത്തിന് കിലോ ലിറ്ററിന് എട്ടു ശതമാനം വര്‍ധിപ്പിച്ച് 52,540.63 രൂപയാക്കി.
0Shares