സന്നിധാനത്തെ കൊടിമരത്തിലെ കേടുപാട് പരിഹരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സന്നിധാനത്തെ കൊടിമരത്തിലെ കേടുപാട് പരിഹരിച്ചു.

ശബരിമല: ശബരിമല സന്നിധാനത്തെ സ്വര്‍ണ കൊടിമരത്ത് മെര്‍ക്കുറി മൂലമുണ്ടായ കേടുപാട് പരിഹരിച്ചു. ശില്‍പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കൊടിമരം പൂര്‍വ സ്ഥിതിയിലാക്കിയത്. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് കേടുപറ്റിയ ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിച്ചത്.

ഞായറാഴ്ചയാണ് പുനഃപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരം കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ആന്ധ്ര സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

0Shares