തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയിലെ സനല്‍കുമാര്‍ കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമീക നിഗമനം. ഇന്ന് കമ്മീഷ്ണറുടെ ഓഫീസില്‍
കീഴടങ്ങാനായി വീട്ടിലെത്തിയതായി പോലിസിന് സൂചന ലഭിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് കീഴടങ്ങുമെന്ന് പോലിസിനെ അറിയിച്ചിരുന്നു. എന്നാല്‍ രാത്രിയായിട്ടും ഹരികുമാര്‍ കീഴടങ്ങിയിരുന്നില്ല. കൊലപാതത്തിന് ശേഷം ഡി.വൈ.എസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്ക് തര്‍ക്കത്തിനിടെ സനലിനെ ഹരികുമാറ് പിടിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് വാഹനമിടിച്ച് മരിച്ചെന്നാണ് കേസ്. അതേസമയം ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ നടത്തുന്ന ഉപവാസ സമരം ആരംഭിച്ചിരുന്നു. സനലിന്റെ അച്ഛനും അമ്മയും സഹോദരിയും നാട്ടുകാരുമടക്കം നിരവധി പേര്‍ ഉപവാസത്തില്‍ പങ്കെടുത്തിരുന്നു. ദൈവവിധി നടപ്പിലാക്കിയെന്ന് സനലിന്റെ കുടുംബം പ്രതികരിച്ചു.കൂട്ടുപ്രതികളുള്ളതിനാല്‍ സമരം മുന്നോട്ടുപോകും സര്‍ക്കാരിന്റെ പ്രതികരണത്തിന് ശേഷം സമരം അവസാനിപ്പിക്കുമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.
