സനലിൻ്റെ കൊലപാതകം; ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സനലിൻ്റെ കൊലപാതകം; ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധത്തില്‍ ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഡി.വൈ.എസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. സനല്‍കുമാര്‍ വധത്തിന് ശേഷം ഡി.വൈ.എസ്പി ഹരികുമാര്‍ തൃപ്പരപ്പിലെ ലോഡ്ജിലെത്തിയിരുന്നു. ഇവിടെ എത്തിയ ഡിവൈഎസ്പിക്ക് സതീഷ് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയിരുന്നു.എന്നാല്‍ ഈ സിംകാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണെന്ന് പൊലീസ് അറിയിച്ചു. ഡി.വൈ.എസ.്പിയും സുഹൃത്ത് ബിനുവും സംഭവത്തിന് പിന്നാലെ ലോഡ്ജില്‍ എത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സതീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാവ്ച രാവിലെ എട്ടു മണിയോടെ പ്രതികള്‍ തൃപ്പരപ്പില്‍ നിന്നും പോയതായും സതീഷ് വെളിപ്പെടുത്തി. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കാര്‍ ഡ്രൈവറെ ഏര്‍പ്പാടാക്കിയതും സതീഷാണ്.

0Shares