സത്യജിത്ത് റായി, ഇഗ്മാര്‍ ബര്‍ഗ്മാൻ, അക്കിരോ കുറോസോവ… ലോക സിനിമയുടെ നായക നിരയിൽ മലയാളത്തിൽ നിന്നും ഒരേ ഒരാൾ – മമ്മൂട്ടി

  • Post category:news
  • Reading time:1 min read
You are currently viewing സത്യജിത്ത് റായി, ഇഗ്മാര്‍ ബര്‍ഗ്മാൻ, അക്കിരോ കുറോസോവ… ലോക സിനിമയുടെ നായക നിരയിൽ മലയാളത്തിൽ നിന്നും ഒരേ ഒരാൾ – മമ്മൂട്ടി

പനാജി: ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാസംഗമ കേന്ദ്രമായ ഗോവയിലെ കലാ അക്കാദമി അതിന്‍റെ കെട്ടിട സൗഭഗം കൊണ്ട് തന്നെ നമ്മെ കുറേ നേരം പിടിച്ചിരുത്തും. ചലച്ചിത്രമേളയുടെ ഒരു തീയറ്റര്‍ കലാ അക്കാദമിയാണ്. കലാ അക്കാദമിയുടെ ചുമരുകള്‍ ഇത്തവണ ലോക സിനിമയുടെ നായക നിരകളായ മഹാരഥന്മാരുടെ ചിത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പക്ഷേ ആ ചിത്ര ചരിത്രത്തില്‍ മലയാളത്തില്‍ നിന്നും ഒരേ ഒരാള്‍ മാത്രം മെഗാസ്റ്റാര്‍ മമ്മൂട്ടി. അമിതാ ബച്ചനും സ്മിതാപ്പാട്ടീലും രജനീകാന്തും മമ്മൂട്ടിക്കൊപ്പം ഇന്ത്യന്‍ സിനിമയുടെ മുഖമായി ആ ഫോട്ടോച്ചുവരിലുണ്ട്.

ഇന്ത്യന്‍ ചലച്ചിത്രേതിഹാസം സത്യജിത്ത് റായിയുടെയും ഇഗ്മാര്‍ ബര്‍ഗ്മാന്‍റെയും അക്കിരോ കുറോസോവയുടെയുമെല്ലാം ചിത്രങ്ങള്‍ പതിച്ച നിരയിലാണ് മമ്മൂട്ടിയുടെ ചിത്രവും സ്ഥാപിച്ചിരിക്കുന്നത്. ഫോട്ടോ പരമ്പരയില്‍ മൂന്നിടങ്ങളില്‍ മമ്മൂട്ടിയുടെ ചിത്രം പതിച്ചിട്ടുണ്ട്മൂന്ന് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച മമ്മൂട്ടിക്ക് ഇന്ത്യയുടെ ദേശീയ മേളയായ ഗോവ നല്‍കുന്ന ഈ ആദരവ് അദ്ദേഹത്തിന്‍റെ ചലച്ചിത്ര ചരിത്രത്തിലെ പ്രസക്തിയും പ്രാധാന്യവും അടിവരയിട്ട് കാണിക്കുകയാണ് എന്ന് ഉറപ്പിക്കാം.

 

0Shares