മുംബൈ: ട്വിറ്ററുകളിലൂടെ നിരന്തരം വിവാദങ്ങളുണ്ടാകുന്ന രാം ഗോപാല്‍ വര്‍മ്മയുടെ വനിതാ ദിന സന്ദേശവും വന്‍ വിവാദമാകുന്നു. വനിതാ ദിനത്തില്‍ ട്വിറ്ററിലൂടെ നല്കിയ ആശംസാ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ‘ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെപോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ’ എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്. അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീകളോട് പുരുഷന്മാര് എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും വര്‍ഷത്തിലൊരു ദിവസം ‘മെന്‍സ് വിമെന്‍സ് ഡേ’ എന്ന പേരില്‍ ആഘോഷിക്കണമെന്നും വര്‍മ്മ ട്വിറ്ററില്‍ പറഞ്ഞു. സണ്ണി ലിയോണിനെ അപമാനിച്ചതിലൂടെ സ്ത്രീകളെ ഒന്നടങ്കം അദ്ദേഹം അവഹേളിച്ചു.

സംഭവത്തിനെതിരെ ഹിന്ദു ഗ്രൂപ്പ് ജനജാഗൃതി പോലീസിന് പരാതി നല്കി. മുമ്പ് ഷാരൂഖ് ഖാനെയും മമ്മൂട്ടിയേയുമെല്ലാം രാം ഗോപാല്‍ വര്‍മ്മ പരസ്യമായി വിമര്‍ശിച്ചിരുന്നു. രാം ഗോപാലിന്റെ ട്വീറ്റ് തമാശമട്ടിലെടുത്ത സണ്ണി സ്മൈലിയാണ് മറുപടിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ട്വിറ്ററിലെ രാം ഗോപാല്‍ വര്‍മ്മയുടെ ഫോളോവേഴ്സില്‍ പലരും ഇതില്‍ വലിയ തമാശയൊന്നും കാണുന്നില്ലെന്ന് പറഞ്ഞ് വാക്കാലുള്ള ആക്രമണവും നടത്തുന്നുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെ സന്തോഷിപ്പിക്കണമെന്നുണ്ടെങ്കില് തിരിച്ചും അത് വേണമെന്നും അല്ലാതെ സോളോ പെര്‍ഫോമന്‍സുകളില്‍ കാര്യമില്ലെന്നുമാണ് വര്‍മ്മയ്ക്കുള്ള ഒരു മറുപടി. പറഞ്ഞതൊക്കെ താങ്കളുടെ കുടുംബത്തെക്കൂടി ഉദ്ദേശിച്ചാണോ എന്ന് മറ്റൊരു ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.