
ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു. പരമ്പരക്കുള്ള ടീമില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്തായി. ഈ മാസം 24നാണ് പര്യടനം ആരംഭിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് പരമ്പരകളിലും സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി20യില്‍ മാത്രമാണ് കളത്തിലിറങ്ങാനായത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത്ത് ശര്‍മക്കൊപ്പം പേസ് ബോളര്‍ മുഹമ്മദ് ഷമിയും കളിക്കാന്‍ ഇറങ്ങും.

അതേസമയം ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന എ ടീമില്‍ സഞ്ജു സാംസണ്‍ അംഗമാണ്. സഞ്ജുവിന് പുറമെ മലയാളി താരം സന്ദീപ് വാര്യരും ടീമിലുണ്ട്. ഇന്ത്യന്‍ ട്വന്റി20 ടീം ഇങ്ങിനെ:
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍.
