ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചവിട്ടു നാടകത്തില്‍ ഏഴാം തവണയും എ ഗ്രേഡുമായി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവ് തെളിയിച്ചു. സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കും ഏ ഗ്രേഡ് ഉണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാര്‍വണ്‍, രാഗപ്രിയ മോനിഷ, വിഷ്ണുപ്രിയ.എം, അപര്‍ണ, ആര്യ, വിഷ്ണുപ്രിയ.വി, രഞ്ജന, മാളവിക, ശ്വേത എന്നിവരും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശ്രീഷ്മ,പവിത്ര, ദിവ്യശ്രി, സ്‌നേഹമോള്‍,രസ്‌ന,മാളവിക,അതുല്യ.എസ്.നായര്‍, തിത്ത്‌ലി, അഖില,സ്‌നേഹയുമാണ് ചവിട്ടുനാടകത്തിലെ അഭിനേതാക്കാള്‍. 2013 ല്‍ മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലാത്സവത്തിലാണ് ചവിട്ടുനാടകം മത്സരയിനമായി വന്നത്
ആദ്യത്തെ വര്‍ഷം മുതല്‍ മുതല്‍ ഏഴ് വര്‍ഷം നൂറ്റി നാല്‍പത് കുട്ടികള്‍, ചരിത്രത്തിന്റെ ഭാഗമായ നാടോടി വിജ്ഞാന ശാഖയിലെ ചവിട്ടുനാടകത്തോടൊപ്പം സ്‌കൂളില്‍ നിന്നും അണിച്ചേര്‍ന്നു. ആലപ്പുഴയില്‍ വെച്ചു നടക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനമാണ് ഇരു ടീമും നടത്തിയത്. എറണാകുളം ഗോതുരുത്തിലെ സെബീന റാഫി ചവിട്ടുനാടക അക്കാദമിയിലെ എ.എന്‍.അനിരുദ്ധനാണ് വര്‍ഷങ്ങളായി നൃത്ത സംഗീത, ചരിത്ര ചവിട്ടുനാടകത്തിന്റെ പരിശീലകന്‍.
