
കാസര്‍കോട്: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന കലാമാമാങ്കത്തിന്‍റെ പ്രചാരകരാകന്‍ കുട്ടിക്കൂട്ടം ഒരുങ്ങിക്കഴിഞ്ഞു. പരിശീലനം നേടിയ മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലെ 60 കുട്ടികളാണ് കാഞ്ഞങ്ങാട് നഗരത്തിന് ചുറ്റുമുള്ള ആറുകേന്ദ്രങ്ങളില്‍ പഞ്ചാരിമേളം തീര്‍ക്കുന്നത്.

നവംബര്‍ 23 ന് ഉച്ചയ്ക്ക് 2.30 ന് ഇക്ബാല്‍ സ്‌കൂള്‍ പരിസരത്ത് നിന്നാണ് തുടക്കം . വെള്ളിക്കോത്ത് (3.30 ), കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപം ( 4.15), മാന്തോപ്പ് (5. 00), നീലേശ്വരം ( 5.45), എന്നീ കേന്ദ്രങ്ങളില്‍ ചെണ്ടമേളം തീര്‍ത്ത ശേഷം 6.30 ന ്ഐങ്ങോത്ത് സമാപിക്കും.കലോത്സവ പ്രചരണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.
യു. പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനമേളയില്‍ അരങ്ങിലെത്താന്‍ അവസരമില്ലെങ്കിലും നാടിന്‍റെ ചരിത്രമാകാന്‍ പോകുന്ന മഹാമേളയുടെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് നാലാം ക്ലാസ് തൊട്ട് ഏഴു വരെയുള്ള അറുപതംഗ സംഘം. കേരള ക്ഷേത്ര വാദ്യകലാ സമിതി ജില്ലാ സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍, മണികണ്ഠ മാരാര്‍ ഉപ്പിലിക്കൈ, ഹരീഷ് മാരാര്‍ മടിക്കൈ, ജയകൃഷ്ണമാരാര്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് വ്യത്യസ്തമായ പ്രചരണവുമായി കുരുന്നുകള്‍ നഗരത്തിന്‍റെ മുക്കിലും മൂലയിലും പരിസര ഗ്രാമങ്ങളിലും ചെണ്ടയില്‍ വാദ്യവിസ്മയം തീര്‍ക്കാനൊരുങ്ങിയിരിക്കുന്നത്.
