സംസ്ഥാന സ്കൂൾ കലോത്സവത്തിനെ സ്വാഗതം ചെയ്യാന്‍ വൻ ഒരുക്കം; വിവിധ വേദികളുടെ വിവരങ്ങൾ അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്കൂൾ കലോത്സവത്തിനെ സ്വാഗതം ചെയ്യാന്‍ വൻ ഒരുക്കം; വിവിധ വേദികളുടെ വിവരങ്ങൾ അറിയാം

കാസർകോട്: അറുപതാമത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിനായി വൻ ഒരുക്കങ്ങൾ തുടങ്ങി. 2019 നവംബർ 28,29, 30 ഡിസംബർ 1 എന്നീ തീയതികളിൽ കാഞ്ഞങ്ങാടിന്‍റെ വിവിധ ഭാഗങ്ങളിലാണ് കലോത്സവം നടക്കുന്നത്. കലോത്സവം വിജയിപ്പിക്കുന്നതിന് വിവിധ കമ്മറ്റികളുടെ യോഗങ്ങൾ വിളിച്ചുചേർത്തു തുടങ്ങി. തിങ്കളാഴ്ച്ച രാവിലെ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ മീഡിയ കമ്മറ്റി ചേർന്നു. ഇരുപത്തൊമ്പത് വേദികളിലായാണ് കലാമാമാങ്കം അരങ്ങേറുന്നത്.

സംസ്ഥനത്തെ പതിനാല് ജില്ലകളിൽ നിന്നും എത്തുന്ന കലാപ്രതിഭകൾ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിലാണ് വിവിധ വേദികൾക്ക് തിരശീല ഉയരുന്നത്.

ഐങ്ങോത്ത് മൈതാനം, വൈറ്റ് ഹൗസ് പടന്നക്കാട്, കാഞ്ഞങ്ങാട് ടൗൺ ഹാൾ, നെഹ്‌റു കോളേജ് പടന്നക്കാട്, ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളിക്കോത്ത് മഹാകവി പി. സ്മാരക സ്കൂൾ, മേലാങ്കോട്ട് എ.സി കണ്ണൻനായർ സ്മാരക സ്കൂൾ, മേലാങ്കോട്ട് ശ്രീലക്ഷ്മി ഓഡിറ്റോറിയം, മേലാങ്കോട്ട് എസ്.എസ്. കലാമന്ദിരഹാൾ, ചിന്മയ വിദ്യാലയം അതിയാമ്പൂർ, പി. സ്മാരകമന്ദിരം കാഞ്ഞങ്ങാട്, ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പടന്നക്കാട് കാർഷിക കോളേജ്, കാർഷികകോളേജ് എ.സി ഓഡിറ്റോറിയം, മന്നിയോട്ട് ഓഡിറ്റോറിയം, ബേക്കൽ ക്ലബ്‌ പടന്നക്കാട് (1), ബേക്കൽ ക്ലബ്‌ പടന്നക്കാട് (2), സ്റ്റെല്ല മേരിസ് സ്കൂൾ പടന്നക്കാട്, ബ്ലോക്ക്‌ പഞ്ചായത്ത് ഹാൾ കാഞങ്ങാട്, നെഹ്‌റു കോളേജ് ഹാൾ പടന്നക്കാട്, വ്യാപാരഭവൻ കാഞ്ഞങ്ങാട് ഹാൾ (1), വ്യാപാരഭവൻ കാഞ്ഞങ്ങാട് ഹാൾ (2), മുത്തപ്പനാർകാവ് ഓഡിറ്റോറിയം സ്റ്റോർ, എസ്.എൻ യു.പി.എസ്. സ്കൂൾ പടന്നക്കാട്, മരക്കാപ്പ് കടപ്പുറം ഗവ:ഹൈസ്കൂൾ, എസ് എൻ. പോളി കുശാൽ നഗർ, കാഞ്ഞങ്ങാട് സൗത്ത് ഗവ:ഹയർ സെക്കൻഡറി സ്കൂൾ (1), കാഞ്ഞങ്ങാട് സൗത്ത് ഗവ:ഹയർ സെക്കൻഡറി സ്കൂൾ (2), ബല്ല ഈസ്റ്റ്‌ ഗവ:ഹയർ സെക്കൻഡറി സ്കൂൾ.

0Shares