സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ലയുടെ മുന്നേറ്റം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ലയുടെ മുന്നേറ്റം

കാസര്‍കോട്: സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്. രണ്ടാം ദിവസത്തില്‍ ജനപ്രിയ ഇനങ്ങളായ ഒപ്പന തിരുവാതിര എന്നിവയ്ക്ക് പുറമേ കാസർകോടിന്‍റെ തനത് കലാരൂപമായ യക്ഷഗാനവും അരങ്ങിലെത്തും.

ഇവയ്ക്ക് പുറമേ ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളും ഇന്നുണ്ട്. അതേസമയം കലോത്സവത്തിലെ ആദ്യ ദിനമുണ്ടായ പരാതികളെല്ലാം പരിഹരിക്കാൻ നടപടിയെടുത്തായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.

0Shares