
കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ജില്ലയുടെ ആസ്ഥാനമായ കാസർകോടിനെ തഴഞ്ഞതിനെതിരേ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. കലോത്സവത്തിന്‍റെ വേദികള്‍ തീരുമാനിക്കുമ്പോള്‍ നീലേശ്വരത്തിന് നൽകിയ പരിഗണനപോലും കാസർകോടിന് നൽകാത്തത് പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

വിഷയം ഗൌരവമായി പരിഗണിച്ച് ആവശ്യമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കത്തിന്‍റെ കോപ്പികള്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കും അയച്ചു.
