കാസർകോട്: സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തിയ 2017-18 വര്‍ഷത്തെ പത്താംതരം തുല്യത പരീക്ഷയില്‍ ജില്ല 95 ശതമാനം വിജയം നേടി. ജി.എച്ച്.എസ്.പരപ്പ(65), ജി.എച്ച്.എസ്.പീലിക്കോട്(42), ജി.എച്ച്.എസ്.എസ്.ചന്ദ്രഗിരി(41 ) എന്നീ പഠന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പഠിതാക്കളും വിജയിച്ചു.
എസ്.എ.ടി. മഞ്ചേശ്വരം(108-101), ജി.എച്ച്.എസ്. സൂരംബയല്‍(53-52), ബി.ഇ.എം.കാസര്‍കോട്(42-41), ഹോളിഫാമിലി രാജപുരം(39-36), ജി.വി.എച്ച്.എസ്.മുള്ളേരിയ(30-29), ബി.എ.ആര്‍.എച്ച്.എസ്.ബോവക്കാനം(49-42), ജി.എച്ച്.എസ്.ഹോസ്ദുര്‍ഗ്ഗ്(44-42), ജി.എച്ച്.എസ്.എസ്. കാസര്‍കോട് (60-56), ജി.എച്ച്.എസ്.ചെങ്ങള(54-51), റാംഗനഗര്‍, മാവുങ്ങാല്‍(42-36), ജി.എച്ച്.എസ്.എസ്.തൃക്കരിപ്പൂര്‍ (42-40), രാജാസ് നീലേശ്വരം(38-36) എന്നിങ്ങനെയാണ് ജില്ലയില്‍ വിജയിച്ചവരുടെ എണ്ണം. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് പഠന കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാവായ പി.വി.രവീന്ദ്രനും വിജയിച്ചു.
സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തിയ പത്താംതരം തുല്യത പരീക്ഷയില്‍ കാസർകോട് ജില്ലയ്ക്ക് മികച്ച വിജയം; പഠന കേന്ദ്രങ്ങളും ശതമാന കണക്കും