സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബുധനാഴ്ച കാസര്‍കോട് ജില്ലയില്‍; തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; ജനാധിപത്യ സാക്ഷരതാ സെമിനാർ ഉദ്ഘാടനം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബുധനാഴ്ച കാസര്‍കോട് ജില്ലയില്‍; തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; ജനാധിപത്യ സാക്ഷരതാ സെമിനാർ ഉദ്ഘാടനം

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേരള ചീഫ് ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടിക്കാറാം മീണ ഒക്ടോബര്‍ രണ്ടിന് കാസര്‍കോടെത്തും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാൻഫെഡ് സോഷ്യൽ ഫോറം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് ഉദുമ പള്ളം മാഷ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ജനാധിപത്യ സാക്ഷരതാ സെമിനാര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. ജനാധിപത്യ പ്രക്രിയയിൽ വോട്ടവകാശത്തിന്‍റെ  പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും അവകാശ വിനിയോഗത്തിന്‍റെ ശരിയായ ദിശയും പൊതു ജനങ്ങളെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം.

സെമിനാറില്‍ കാൻഫെഡ് സോഷ്യൽ ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ അധ്യക്ഷത വഹിക്കും.
കാസർകോട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, ഉദുമ പഞ്ചായത്തു സെക്രട്ടറി ഡി. എൻ. പ്രമോദ് സംബന്ധിക്കും. വിദ്യാർഥികൾ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്ക്  പങ്കെടുക്കാം.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ചടങ്ങിൽ വെച്ച് ആദരിക്കും.
ഇതു സംബന്ധിച്ചു വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും കാൻഫെഡ് സോഷ്യൽ ഫോറം ട്രഷററുമായ പാറയിൽ അബൂബക്കർ, ജനൽ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, പ്രൊഫ.എ. ശ്രീനാഥ്, കെ.ആർ.ജയചന്ദ്രൻ, ടി.തമ്പാൻ, മാധവൻ മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ പോലീസ് മേധാവി, മഞ്ചേശ്വരം മണ്ഡലം വരണാധികാരി, നോഡല്‍ ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉച്ചയ്ക്ക് രണ്ടു മണിക്ക് അദ്ദേഹം ചര്‍ച്ച നടത്തും. തുടര്‍ന്ന് കളക്ടറേറ്റ് കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന ഇലക്ഷന്‍ വെയര്‍ഹൗസ് പുതിയ കെട്ടിടം ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

 

0Shares