തിരുവനന്തപുരം: കേരളീയ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന 68ാംമത് സംസ്ഥാന ബജറ്റ് ധനകാര്യ മന്ത്രി തോമസ് ഐസക് നാളെ രാവിലെ ഒന്‍പത് മണിയോടെ നിയമസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിനു ശേഷമാണ് പൊതുവെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മൂന്നു മാസം മുന്‍പ് ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ ഓരോ വകുപ്പുകളില്‍ നിന്നും ക്ഷണിക്കും. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് പുതിയ പദ്ധതികളും ആവശ്യങ്ങളും ശേഖരിച്ചത്.

അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് പ്രസംഗം ഇന്നു രാത്രി ധനകാര്യ മന്ത്രി മുഖ്യമന്ത്രിയെ വായിച്ചു കേള്‍പ്പിക്കും. ധനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് രണ്ടുമാസം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് ബജറ്റ് രൂപപ്പെടുന്നത്. ബജറ്റ് പ്രഖ്യാപനത്തിന്റെ സമയം വരെ അതു വളരെ രഹസ്യമാണെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.