സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്നാം വർഷവും കായകൽപം അവാർഡ്; നീലേശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ജമാൽ അഹമ്മദിനെയും സഹപ്രവർത്തകരെയും പൗരാവലി അനുമോദിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്നാം വർഷവും കായകൽപം അവാർഡ്; നീലേശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ജമാൽ അഹമ്മദിനെയും സഹപ്രവർത്തകരെയും പൗരാവലി അനുമോദിച്ചു

കാസർകോട്: സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്നാം വർഷവും കായകൽപം അവാർഡ് കരസ്ഥമാക്കിയ നീലേശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദിനെയും സോക്ടർമാരെയും ജീവനക്കാരെയും നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള പൗരാവലി അനുമോദിച്ചു. അനുമോദന യോഗം നഗരസഭ ചെയർമാൻ പ്രൊ. കെ പി ജയരാജൻ ഉൽഘാടനം ചെയ്തു. കഠിന പ്രയത്നത്തിലുണ്ട തുടർച്ചയായി അവാർഡുകൾ കരസ്ഥമാക്കി നീലേശ്വരം താലൂക്ക് ആശുപത്രിയുടെ യശസ്സ് സംസ്ഥാന തലത്ത് ഉയർത്തിയ ജീവനക്കാരെ ചെയർമാൻ പ്രത്യേകം പ്രശംസിച്ചു. ആശുപത്രിക്ക് ആമ്പുലൻസിന് സർക്കാർ ഫണ്ട് അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.എൻ.എച്ച്.എമ്മിൻ്റെ സഹായത്തോടെ ഫാർമസി കൗണ്ടറിൻ്റെ ജോലി അടുത്തു തന്നെ പൂർത്തിയാകുമെന്നും ,ഡി. അഡിക്ഷൻ സെൻ്റെർ വാർഡ് ഒരു മാസത്തിനകം തന്നെ ഉൽഘാടനത്തിന് സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. എ.പി ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സൺ ശ്രീമതി വി.ഗൗരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ മാരായ എ കെ കുഞ്ഞികൃഷ്ണൻ, പി.പി.മുഹമ്മദ് റാഫി, ശ്രീമതി പി.എംസന്ധ്യ, പി രാധ കാൺസിലർമാരായ ശ്രീ എ.വി.സുരേന്ദ്രൻ, പി മനോഹരൻ, സുധാകരൻ, എച്ച്.എം.സി മെമ്പർമാരായ കെ.വി.ദാമോദരൻ, സുരേഷ് പുതിയേടത്ത്, സി.വി ചന്ദ്രൻ, ജോൺ ഐമൺ, മോഹനൻ, പ്രസ് ഫോറം സെക്രട്ടറി പി കെ ബാലകൃഷ്ണൻ, റോട്ടറി ക്ലബ്ബ് പ്രധിനിധി ഷാജിത്ത് പി ഇ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് കെ മോഹനൻ, ജേ.സീ.സീ പ്രസിഡന്റ് ദീപേഷ് കുറുവാട്ട് .തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സുപ്രണ്ട് സോ.ജമാൽ അഹമ്മദും ഡോ.വി.സുരേശനും മറുപടി പ്രസംഗം നടത്തി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ കുഞ്ഞി കണ്ണൻ സ്വാഗതവും നഗരസഭ സെക്രട്ടറി മനോജ് കുമാർ ടി നന്ദിയും പറഞ്ഞു.

0Shares