സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവായ എന്നെ അമ്മ ആദരിച്ചില്ല; യോഗത്തില്‍ പൊട്ടിക്കരഞ്ഞ്‌ നടി നിഷ സാംരഗ്‌

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവായ എന്നെ അമ്മ ആദരിച്ചില്ല; യോഗത്തില്‍ പൊട്ടിക്കരഞ്ഞ്‌ നടി നിഷ സാംരഗ്‌


കൊച്ചി: ‘അമ്മ’ താരസംഘടനയയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവായ നിഷ സാംരഗിനെ സംഘടന അവഗണിച്ചു. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ മുഴുവന്‍ ആദരിച്ച യോഗം നിഷയെ അവഗണിക്കുകയായിരുന്നുവെന്നും യോഗത്തില്‍ നിഷ പൊട്ടിക്കരഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മറുപടി.

തുടര്‍ന്ന് നിഷ യോഗത്തില്‍ പൊട്ടിക്കരയുകയായിരുന്നു. സംഭവത്തില്‍ ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. ഇത് മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയില്‍ മേലില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് നടിക്ക് സംഘടനയുടെ ആദരവ് നല്‍കിയായിരുന്നു രംഗം ശാന്തമാക്കിയത്.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കുള്ള ക്വിസ് പരിപാടി(27.06.18)

ഇന്നത്തെ ചോദ്യം

കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വാഹനങ്ങളുള്ള ജില്ല ഏത്?

A) കോഴിക്കോട്

B) തിരുവനന്തപുരം

C) കാസര്‍കോട്

D) ഏറണാകുളം

E) ഇവയൊന്നുമല്ല

ചാനല്‍ ആര്‍.ബിയുടെ 7025274015 എന്ന നമ്പറില്‍ മെസേജ് ആയോ, വാട്ട്‌സാപ് മെസേജ് ആയോ, ഫേസ് ബുക്ക് പേജില്‍ മെസഞ്ചറിലോ, ഉത്തരം അയക്കാം

ഇന്നലെത്തെ(26.06.18) ചോദ്യത്തിന്റെ ശരിയുത്തരം- കെ.എം മാണി

വിജയി: സവാദ്, എര്‍മാളം, കാസര്‍കോട്.

0Shares