
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ടു വിവിധ ചലച്ചിത്ര സംഘടനകള്‍ വന്നിരുന്നു. അത് സിനിമാ ലോകത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയോരുക്കിയിരുന്നു. എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ബുധനാഴ്ച സര്‍ക്കാര്‍ ഔദ്യോഗികമായി മോഹന്‍ലാലിന് ക്ഷണക്കത്തയക്കും. പരിപാടിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
മോഹന്‍ലാലിനെ പരിപാടിയില്‍ ക്ഷണിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. 107 പേര്‍ ഒപ്പിട്ട് തനിക്ക് തന്ന കത്തിലും അക്കാര്യം പറയുന്നില്ല. അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥികളെ ക്ഷണിച്ച ചരിത്രം ഇതിനുമുമ്പുണ്ട്. 2011ല്‍ തമിഴ്‌നടന്‍ സൂര്യയും 2015ല്‍ മോഹന്‍ലാലും മുഖ്യാതിഥികളായിട്ടുണ്ട്. ചടങ്ങില്‍ മുഖ്യാതിഥിയായി ഒരാളെ ക്ഷണിച്ചാല്‍ അവാര്‍ഡ് ലഭിച്ചവരുടെ പ്രസക്തി കുറയുമെന്ന വാദത്തിന് പ്രസക്തിയില്ല. കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങില്‍ തന്നെ മോഹന്‍ലാലിനെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. ഷൂട്ടിങ്ങിലായിരുന്നതിനാല്‍ പങ്കെടുക്കാനാവില്ലെന്നും അടുത്ത തവണ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നു. അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.