സംസ്ഥാന കബഡിതാരം കൊപ്പലിലെ കുഞ്ഞികണ്ണന്‍ അന്തരിച്ചു; മൃതദേഹം ഇന്നു വൈകീട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന കബഡിതാരം കൊപ്പലിലെ കുഞ്ഞികണ്ണന്‍ അന്തരിച്ചു; മൃതദേഹം ഇന്നു വൈകീട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും

ഉദുമ: മുന്‍ സംസ്ഥാന കബഡി താരവും കാസര്‍കോട് ഭെല്ലിലെജീവനക്കാരനുമായ ഉദുമ പടിഞ്ഞാര്‍ കൊപ്പലിലെ കുഞ്ഞിക്കണ്ണന്‍ (52) അന്തരിച്ചു. ഇന്ന് രാവിലെ മംഗളൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രമേഹ അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മൃതദേഹം ഉച്ചയോടെ കൊപ്പലിലെ വീട്ടില്‍ കൊണ്ടുവരും. പൊതുദര്‍ശനത്തിന്ന് ശേഷം വൈകീട്ട് തെക്കേക്കരയിലെ സമുദായ ശ്മശാന ത്തില്‍ സംസ്‌കരിക്കും. 1990 കളില്‍ സംസ്ഥാന കബഡി ടീമിനു വേണ്ടി കളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍ ഇപ്പോള്‍ അറിയപ്പെടുന്ന കബഡി പരിശീലകനായിരുന്നു. റെഡ് വേള്‍ഡ് കൊപ്പലിന്റെ മുന്‍ പ്രസിഡന്റായിരുന്നു. പരേതനായ ചക്കര കണ്ണന്റെയും കുഞ്ഞമ്മയുടെയും മകനാണ്.ഭാര്യ: ലിസി ( ചെറുവത്തൂര്‍) മക്കള്‍: അഭിരാം ( സംസ്ഥാന സ്‌കൂള്‍ ജൂനിയര്‍ കബഡി താരം) അനാമിക (വിദ്യാര്‍ഥിനി ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍ (ഇരുവരും ദുബൈ) ചോയിച്ചി, ലക്ഷ്മി, രോഹിണി, ചന്ദ്രിക, നളിനി, രുക്മിണി.

0Shares