സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച്ച മുതല്‍ തുലാവര്‍ഷം ആരംഭിക്കും. ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് നാല് തീയതികളില്‍ കനത്ത മഴയുണ്ടാകും. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ തുലാമഴ ശക്തമായിക്കഴിഞ്ഞു. നവംബര്‍ ആദ്യ വാരത്തിന് ശേഷം ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്റെ ഗതിയില്‍ മാറ്റം വരുത്തുന്നതാണ് കാലവര്‍ഷം വൈകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 480 മില്ലീ മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാമഴക്കാലം.

0Shares