സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു; സി. പി. എമ്മിന്റെ ഭീകരതയെ നേരിടാന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ: കെ.സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു; സി. പി. എമ്മിന്റെ ഭീകരതയെ നേരിടാന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ: കെ.സുരേന്ദ്രന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് ചെന്നിത്തലയെ പരിഹസിച്ചുകൊണ്ട്‌ ബി.ജെ.പി നേതാവ് സുരേന്ദ്രന്‍ രംഗത്ത്‌ വന്നത്. സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു, എന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ആര്‍. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്ന് പറഞ്ഞ് സി. പി. എമ്മിനെ വെള്ളപൂശുകയായിരുന്നു ഇത്രയും കാലം ചെന്നിത്തലയും കൂട്ടരും.

സി. പി. എമ്മിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ഇനി കോണ്‍ഗ്രസ്സിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീര്‍പ്പും കൂട്ടുകച്ചവടവും കോണ്‍ഗ്രസ്സിനെ കേരളത്തില്‍ നിലംപരിശാക്കിക്കഴിഞ്ഞു. സി. പി. എമ്മിന്റെ ഭീകരതയെ നേരിടാന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ. ജനരക്ഷായാത്രയെ സി. പി. എമ്മിനൊപ്പം ചേര്‍ന്ന് പരിഹസിച്ച ചെന്നിത്തലയുടെ ഇപ്പോഴത്തെ വിലാപത്തിന് കാല്‍ കാശിന്റെ വിലപോലുമില്ല.

0Shares