സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വര്‍ധിക്കും

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വര്‍ധിക്കും

കോഴിക്കോട്: സംസ്ഥാനത്ത് ഓട്ടോ,ടാക്സി നിരക്ക് വര്‍ധിക്കും. ഓട്ടോചാര്‍ജ് മിനിമം 20ല്‍ നിന്ന് 30ഉം ടാക്സി നിരക്ക് നൂറ്റിഅന്‍പത് രൂപയില്‍ നിന്ന് ഇരുനൂറായും ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ. ഇതോടെയാണ് സംസ്ഥാനത്ത് ഓട്ടോ,ടാക്സി നിരക്ക് വര്‍ധിക്കുമെന്ന് ഉറപ്പായത്. അതേസമയം, ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കമ്മിഷന്‍ തള്ളി.
ഇന്ധനവില അടിക്കടി ഉയരുന്നതിനാല്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതനുസരിച്ച് മിനിമം ഓട്ടോചാര്‍ജ് 20 രൂപയില്‍ നിന്ന് 30 രൂപയാക്കണം. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെ.അതിന്ശേഷമുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്ക് പകരം 12 രൂപ വീതം ഈടാക്കാം. 15 രൂപ ആക്കണമെന്നായിരുന്നു മോട്ടോര്‍ തൊഴിലാളി യൂണിയന്റ ആവശ്യം.

0Shares