സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍

വേങ്ങര: സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ജിഎസ്ടിയിലൂടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രേഖപ്പെടുത്താനും ഇന്ധനവില വര്‍ധനയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് മലപ്പുറം വേങ്ങരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.ഇന്ധനവില ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല രമേശ് ചെന്നിത്തല പറഞ്ഞു.

 

0Shares